നിലമ്ബൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി; കേരളാ കോണ്‍ഗ്രസ് മുൻ നേതാവ് മോഹൻ ജോര്‍ജ് മത്സരിക്കും.


നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്ബൂർ സ്വദേശിയാണ്.

നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി.

Previous Post Next Post