ഇടുക്കി : ധനുഷ്‌കോടി ദേശിയപാതയിൽ അടിമാലിക്ക് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശിയപാതയിൽ അടിമാലി ഗ്യാസ് പടിക്ക് സമീപമാണ് അപകടം നടന്നത്. അടിമാലി ഭാഗത്ത് നിന്നും കോട്ടയം ചേർത്തലക്ക് പോകുകയായിരുന്ന ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കൊടും വളവിൽ ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ 5 പേർ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം. അടിമാലി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.