സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴയിലെ പുറക്കാട് സോളാർ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂരയ്ക്ക് മുകളിലുള്ള സോളാർ പാനൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.
2030 ആകുമ്പോഴേക്കും പൂർണമായും ഊർജ്ജ ഉൽപ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊർജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.
കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക്, പി ഒ എൽ (POL -പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റുകൾ) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ,, പി ഒ എൽ അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകൾ പ്രധാനമായുംഎൽ ടി ഒ( LTO -ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ്) ബാറ്ററികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.
വൈറ്റില ഹബ്ബിലെ ഒ സി സി (OCC -ഓപ്പറേഷണൽ കൺട്രോൾ സെന്റർ) പോലുള്ള വാട്ടർ മെട്രോ ടെർമിനലുകളിലും കെട്ടിടത്തിലും മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.
"ഹൈക്കോടതി പോലുള്ള സ്ഥലങ്ങളിൽ ചില ടെർമിനലുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുള്ളഥ്, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളിൽ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്," ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.
2017 മുതൽ പ്രവർത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ശൃംഖലകളിൽ ഒന്നാണ്, നിലവിൽ അതിന്റെ 55% വൈദ്യുതിയും സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ്.