സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി, യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

യുവേഫ നേഷന്‍സ് ലീഗ് (Portugal)കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്.

ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്.

ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്.

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്നെങ്കിലും മത്സരം സമനിലയിലായി. ഇതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു.

ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാല്‍ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും സ്‌പെയിനിന്‍ ലമീന്‍ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 138 ആയി.
Previous Post Next Post