നാളെ സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തിനു തുടക്കമാകാനിരിക്കെ ചില സ്കൂളുകള്‍ക്ക് അവധി
കാലവർഷക്കെടുതിയെ തുടർന്നു കുട്ടനാട് താലൂക്ക്, പുറക്കാട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. കനത്ത മഴയെ തുടർന്നു വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്ബ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തി ദിവസം നടത്തണം. സ്കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴ ജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണം- കോട്ടയം ജില്ലാ കലക്ടർ വ്യക്തമാക്കി.