ഇന്ന് വീണ്ടും സ്കൂളിലേക്ക്; പഠന സമയത്തിലുൾപ്പെടെ മാറ്റങ്ങളുമായി പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നു

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു.
ജൂണ്‍ ആദ്യ ദിവസങ്ങളില്‍ കാലവർഷം എത്തുന്നതാണ് മിക്കവാറും സ്കൂള്‍ തുറക്കുമ്ബോഴുള്ള പെരുമഴക്ക് കാരണം. എന്നാല്‍ ഇക്കുറി എട്ട് ദിവസങ്ങള്‍ക്ക് മുന്നേ കാലവർഷം എത്തിയതോടെ സ്കൂള്‍ തുറക്കുമ്ബോള്‍ കുട്ടികള്‍ക്ക് ആശ്വാസമാണ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെഴ്തൊഴിഞ്ഞെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം ചൂണ്ടികാട്ടുന്നത്.

കേരളത്തില്‍ ജൂണ്‍ ആദ്യ ദിനങ്ങളില്‍ അതിശക്ത മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. ഇത് പ്രകാരം ജൂണ്‍ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളില്‍ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂള്‍ തുറക്കുന്ന ദിവസം കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂണ്‍ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂണ്‍ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

02/06/2025 : കണ്ണൂർ, കാസർകോട്
03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Previous Post Next Post