കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കോട്ടയത്തും കാസര്‍കോടും ക്യാമ്ബ് പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് ( ജൂണ്‍ 17) അവധി പ്രഖ്യാപിച്ചു.

കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും നാളെ അവധി നല്‍കി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂർ എസ്.എൻ.ഡി.പി. എച്ച്‌.എസ്.എസിനും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി.

കാസർകോട് നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ പറമ്ബ, എംജിഎം യുപി സ്കൂള്‍ കോട്ടമല എന്നീ സ്കൂളുകള്‍ ക്ക് ക്യാമ്ബ് അവസാനിക്കുന്നത് വരെ അവധി നല്‍കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Previous Post Next Post