പാമ്പാടി മീഡിയാ സെൻ്റർ ഔപചാരിക ഉത്ഘാടനം


മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ അനുദിനം നടന്നുകൊണ്ടിയിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ അറിയാനും അറിയിക്കാനുമുള്ള പോരാട്ടത്തിലാണ് നാം ജീവിക്കുന്നത്. ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊ ണ്ടുകൊണ്ടു നമ്മുടെ പാമ്പാടിയിലും 'ഒരു മീഡിയ സെന്റർ' പ്രവർത്തനം ആരംഭിക്കുകയാണ്. നമ്മുടെ ചുറ്റു പാടുകളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ, പ്രദേശികവും അല്ലാത്തതുമായ ദൈനംദിന വാർത്തകൾ തത്സമയം ജനങ്ങളിലെത്തിക്കുവാനുള്ള സംവിധാനങ്ങൾ ഈ മീഡിയ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വാർത്ത കളും സത്യസന്ധമായും ആധികാരികമായും അച്ചടി മാധ്യ മങ്ങൾ മുഖേനയും സോഷ്യൽമീഡിയ വഴിയും എത്തിക്കു വാനാവശ്യമായ സംവിധാനം ഇവിടെയുണ്ട്. ജനങ്ങളെ അറിയിക്കേണ്ട ഏതു പൊതുകാര്യങ്ങൾക്കും മീഡിയ സെന്ററിൽ അറിയിക്കാവുന്നതാണ്. ഇതിൻ്റെ ഔപചാരി കമായ ഉദ്ഘാടനം 2025 മെയ് മൂന്ന് ശനിയാഴ്ച‌ വൈകിട്ട് നാലിന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവഹിക്കുന്നതാണ്. ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടത്തുന്ന സമ്മേളനത്തിൽ ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. 
Previous Post Next Post