അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ് കുടിച്ചത്. വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് അബദ്ധത്തില്‍ കുടിച്ചത്.

ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടില്‍ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ഫൈസാന്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Previous Post Next Post