പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാൻ ഒരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനില്‍ ഉള്ള ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം തന്ത്രപ്രധാന ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്നത്. അതേസമയം പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കുന്ന സൂചന.
ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് വിരുദ്ധമായി പാകിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളില്‍ അടക്കമാണ് ഇന്ത്യൻ സേന തീമഴ പെയ്യിച്ചിരിക്കുന്നത്.
പാക് അധീന കശ്മീരില്‍ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനില്‍ രാജ്യം നടത്തിയ ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്.