അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടൻ: ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള 'ഹാർട്ട് ലാംപ്' എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്.


കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.


മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ സമ്മാനം (55 ലക്ഷം രൂപ). 1990-2023 കാലത്തിനുള്ളിൽ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തെരഞ്ഞെടുത്ത കഥകളാണ് ഹാർട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകൾ സ്ത്രീയനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്.


സോൾവായ് ബാലിന്റെ 'ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ', വിൻസന്റ് ദി ലക്വയുടെ 'സ്‌മോൾ ബോട്ട്', ഹിരോമി കവകാമിയുടെ 'അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്', വിൻ സെൻസോ ലാട്രോനികോയുടെ 'പെർഫെക്ഷൻ', ആൻ സേറയുടെ 'എ ലെപേഡ് സ്‌കിൻ ഹാറ്റ്' എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവ.

Previous Post Next Post