സി.എം. എസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു

കോട്ടയം: സി.എം. എസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. കഴിഞ്ഞ25 വർഷങ്ങളിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകരോട് ചേർന്ന് സ്മരണകൾ പങ്കുവെച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചിലർകുടുംബസമേതമാണ് എത്തിച്ചേർന്നത്. മുൻ പ്രിൻസിപ്പൽമാരായ ഡോ. ജെഗി ഗ്രേസ് തോമസ്, ശ്രീമതി മേരിക്കുട്ടി ഏബ്രഹാം, ശ്രീമതി ജയ്സി ജോൺ എന്നിവരും ശ്രീ ഷിബു തോമസ് ,ശ്രീ ബാബു മാത്യു, ശ്രീമതി മിനി മോൾ മാത്യു, ശ്രീമതി റോസ് ലിൻ എം ജോയിഎന്നിവരുംസന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി എലിസബെത്ത് ജിസ് നൈനാൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഡോ. ജെഗി ഗ്രേസ് തോമസ് മുഖ്യസന്ദേശം നൽകി. ശ്രീമതി ഷിനു എലിസബെത്ത് മാത്യു. ശ്രീ ഷിബു തോമസ്, ശ്രീ സിജോ ജേക്കബ് ശ്രീ ഏബ്രഹാം വിജയ് ജോൺ, ശ്രീ മഹേഷ് ചന്ദ്രൻ , ശ്രീ സിറാജ് തുടങ്ങിയവർ 
 സംസാരിച്ചു.
Previous Post Next Post