ജോലിക്കർക്ക് ശമ്പളം,അനാശാശ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെ,കുടുങ്ങിയത് വൻ പെൺ വാണിഭ സംഘം.

കൊച്ചി :ജോലിക്കർക്ക് ശമ്പളം,അനാശാശ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെ,കുടുങ്ങിയത് വൻ പെൺ വാണിഭ സംഘം.

ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവില്‍ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലില്‍ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലില്‍ നിന്നും ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെണ്‍ വാണിഭ സംഘമാണ് പിടിയിലായത്.

ഹോട്ടലില്‍ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പയുടെ മറവില്‍ ആയിരുന്നു അനാശാസ്യം. മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്ബളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്ബളം.

അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായില്‍ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത്. മഞ്ചേരി സ്വദേശി നൗഷാദാണ് സ്പാ നടത്തിയിരുന്നത്. ഇടനിലക്കാരനായ ജോസിന് 20,000 രൂപയാണ് മാസ ശമ്ബളം.

പൊലീസിന്റെ പരിശോധനയില്‍ ഗർഭ നിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ സ്പാക്കായി പ്രവർത്തിച്ചിരുന്നത് ഒരു മുറി മാത്രമാണ്. കൊച്ചി സൗത്ത് എസിപി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

Previous Post Next Post