സ്വകാര്യബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരനല്ലൂർ സ്വദേശിനി വീട്ടമ്മ മരിച്ചു


സംക്രാന്തി : കുടമാളൂര്‍ കളത്തിക്കുന്നേല്‍ വീട്ടില്‍ ശോഭനകുമാരി കെ.ജി (62) ആണ് മരിച്ചത്.  
ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. 
കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസിൽ നിന്ന് വീണ് ശോഭനകുമാരിക്ക് പരിക്കേൽക്കുകയായിരുന്നു.
ശോഭനയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇന്നുച്ച കഴിഞ്ഞ് 3 മണിയോടെ മരണത്തിന് കീഴടങ്ങി. 
അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.
പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.
ഭർത്താവ് കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായര്‍.
മക്കള്‍: ദീപക്, രൂപക്ക്. 
സംസ്കാരം പിന്നീട്. കുമാരനല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും. 
Previous Post Next Post