വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന വീടുവരെ ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർത്ഥികളാണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്.


ആക്രമിക്കാനെത്തിയ ആനയുടെ മുന്നിൽ നിന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂൾ മുതൽ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളെ ആന ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


ആക്രമിക്കാനെത്തിയ ആനയെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലധികം ആനകൾ പൊഴുതനയിൽ ഇറങ്ങിയിരുന്നു. വീടിന് സമീപത്തുകൂടി ആനകൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Previous Post Next Post