അങ്കണവാടികള്‍, മദ്രസ, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ക്കും അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.
ഇടുക്കി ജില്ലയില്‍ അവധി
ഇടുക്കി ജില്ലയില്‍ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (29 /05/2025 ബുധനാഴ്ച്ച) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിംഗ് സെഷനുകള്‍ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
എറണാകുളം ജില്ലയില്‍ അവധി
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
കണ്ണൂർ ജില്ലയില്‍ അവധി
കണ്ണൂർ ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (29/05/2025, വ്യാഴാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയില്‍ അവധി
കാസർകോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെൻററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025 ) ജില്ലാ കളക്ടർ കെ. ഇമ്ബശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ ജില്ലയില്‍ റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.