നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്.

വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്. കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖബറടക്കം ശനിയാഴ്ച കുനിയില്‍ ഇരിപ്പാം കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരങ്ങള്‍: ശാദിന്‍, ശാസിയ.

Previous Post Next Post