'പാകിസ്ഥാന്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്നു'; സൈബര്‍ ആക്രമണനീക്കം പരാജയപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിനുള്ള പാക് നീക്കം തടഞ്ഞ് പ്രതിരോധ മന്ത്രാലയം. ഇന്നലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സൈറ്റുകള്‍ ആക്രമിക്കാന്‍ ശ്രമം നടന്നത്. സൈബര്‍ ആക്രമണത്തിനുള്ള ശ്രമം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം പറയുന്നു

പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ചില സൈറ്റുകള്‍ക്ക് നേരെയാണ് വ്യാപകമായ സൈബര്‍ ആക്രമണശ്രമം നടന്നത്.വിരമിച്ച സൈനികര്‍ക്കുള്ള ചികിത്സാസംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന സൈറ്റ്, ആര്‍മി സ്‌കൂളുകളുടെ സൈറ്റുകള്‍ എന്നിവയാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരം ശ്രമം നടന്നിരുന്നു. അതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു.

ഇത് പാകിസ്ഥാന്റെ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിരോധ മന്ത്രായലയം വ്യക്തമാക്കി. ഇന്ത്യയുടെ തിരിച്ചടിയില്‍ ഭയ്ക്കുന്ന പാകിസ്ഥാന്റെ മാനസികാവസ്ഥയിലുണ്ടാകുന്ന വെപ്രാളമാണിത്. പാകിസ്ഥാന്‍ ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുതിര്‍ന്ന പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Previous Post Next Post