'ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല'; കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്

കൊല്ലം: വിവാഹ സൽകാരത്തിൽ സലാഡ് നൽകാത്തതിനെച്ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് കാറ്ററിങ് തൊഴിലാളികൾ തമ്മിലുള്ള തർക്കം തല്ലിൽ കലാശിച്ചത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.


വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്ക്കൊപ്പം ചിലർക്ക് സലാഡ് കിട്ടിയില്ല. ഇത് തർക്കമായി. തർക്കം മൂത്തതോടെ കൂട്ടത്തല്ലിൽ കലാശിച്ചു.


ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. ഇരുകൂട്ടരും ഇരവിപുരം പൊലീസിൽ പരാതി നൽകി.സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post