വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു.
വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.

കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്ബോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി.
ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയേറ്റതായി മനസ്സിലായത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണ്.
Previous Post Next Post