പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയിട്ട് ഒളിവിൽ പോയ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി കറുകച്ചാൽ പോലീസ്.
അഭിൻ ടി എസ് 26, Thakidiyel, Kottanchira Pathanad,Kangazha ആണ് പോലീസ് പിടിയിൽ ആയത്. ഇയാൾ ലൈംഗിക പീഡനം, മോഷണം,വധശ്രമം,ലഹരിക്കടത്ത്, കിഡ്നാപ്പിംഗ് ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 24 ൽ അധികം കേസുകളിൽ പ്രതിയാണ്. 20.05.25 തീയതിയാണ് വിവരത്തിന് മണിമല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് തുടർന്ന് ഒളിവിലായിരുന്ന ഇയാളെ കറുകച്ചാൽ പോലീസ് ഇൻസ്പെക്ടർ ജയപ്രകാശ്, സബ് ഇൻസ്പെക്ടർ സുനിൽ പി.പി., സി.പി.ഒ.മാരായ ശെൽവരാജ് ,ബിജേഷ് എന്നിവർ ചേർന്നാണ് പത്തനംതിട്ടയിൽ നിന്നും 23.05.25 തീയതി അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.