കുറിച്ചി വില്ലേജ് ഇത്തിത്താനം പോസ്റ്റൽ അതിർത്തിയിൽ കുരട്ടിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ രാജൻ (28) ആണ് വീട്ടമ്മയുടെ മാല കവർന്നതിനെ തുടർന്ന് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 21.05.2025 തീയതി വൈകി 03.30 മണിയോടെ മുളയ്ക്കാംതുരുത്തി ഭാഗത്തുളള വീട്ടിൽ പിൻവാതിലിലൂടെ അതിക്രമിച്ചു കയറി പ്രതി വീട്ടമ്മയെ ആക്രമിച്ച് 3¼ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അക്രമത്തിൽ പരുക്കുപറ്റിയ വീട്ടമ്മ പെരുന്ന NSS ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി DySP A.K.വിശ്വനാഥന്റെ നിർദ്ദേശാനു സരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ B.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI സന്ദീപ്.J, SrCPO തോമസ് സ്റ്റാൻലി, CPO കൃഷ്ണകുമാർ, CPO പ്രദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കുറിച്ചിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന ആളെ അറസ്റ്റ് ചെയ്തു
Malayala Shabdam News
0
Tags
Local News