നല്ല ക്രിസ്പിയായി ചക്ക വറുക്കാം, ഒരു സിംപിൾ ട്രിക്ക്

സീസൺ ആയാൽ പിന്നെ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ നീളും ആ പട്ടിക. ചക്ക വറുത്തതിനോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാൽ ക്രിസ്പ്പിയായി ചക്ക വറുക്കുക എന്നത് മിക്കവാറും ആളുകൾക്ക് വലിയൊരു ടാസ്ക് ആണ്.

നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം

പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാർന്ന് പോകും.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂർ വിശ്രമിക്കാൻ വെച്ച ചക്ക വറുത്തെടുക്കാം. ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

Previous Post Next Post