കൊല്ലം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാനെ വിമർശിച്ച ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കേസ്. ബിജെപിയുടെ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ പഹൽഗാം വിഷയം ഉയർത്തി ഫെയ്‌സ്ബുക്കിൽ വിഡിയോ പങ്കുവെച്ചത്.സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് എഫ്‌ഐആർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 152 ആണ് ചുമത്തിയിട്ടുള്ളത്.