'ചേട്ടനോട് ക്ഷമിക്കണം! നല്ല മനുഷ്യനാകാം ശ്രമിക്കാം, പോയിട്ടു വരാം മക്കളേ'; ജാമ്യത്തില്‍ ഇറങ്ങിയ വേടന്‍ ആരാധകരോട്

പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച്‌ ഒന്നും പറയാന്‍ പറ്റില്ലെന്ന് ജാമ്യത്തില്‍ ഇറങ്ങിയ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി.
കേസ് കോടതിയുടെ കയ്യില്‍ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടന്‍ പറഞ്ഞു.

''എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാന്‍ ശ്രമിക്കാം. പോയിട്ടു വരാം മക്കളേ.'' വേടന്‍ പറഞ്ഞു.
പെരുമ്ബാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഒരു ആരാധകന്‍ തന്നതാണെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്‍ പറഞ്ഞത്. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന്

വനംവകുപ്പ് ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Previous Post Next Post