അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

സാന്തിയാഗോ: അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് ചിലി ഭരണകൂടം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് രാജ്യത്തെ തീരമേഖലയായ മഗല്ലനീസില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളോട് മഗല്ലനീസില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അഭ്യര്‍ഥിച്ചു.

Previous Post Next Post