ഡിജിറ്റൽ പണമിടപാട് സേവനമായ യുപിഐയിൽ തകരാർ. വിവിധ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നതായാണ് വിവരം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങൾ തടസപ്പെടുന്നത്.
ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച രാവിലെ 11.26 ഓടുകൂടിയാണ് യുപിഐ സേവനങ്ങളിൽ തടസം നേരിട്ടുതുടങ്ങിയത്. 11.40 ആയപ്പോഴേക്കും അത് രൂക്ഷമായി.
അതേസമയം, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.