വേണ്ട ചേരുവകൾ
ഇഞ്ചി - 150 ഗ്രാം
ചെറിയ ഉള്ളി - 10 എണ്ണം
വെളുത്തുള്ളി - 5 അല്ലി
പുളി ( വാളൻ പുളി ) - 50 ഗ്രാം
നാരങ്ങ - 2 വലുത്
പച്ചമുളക് - 2 എണ്ണം
ശർക്കര - 1 വലിയ കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
കായം പൊടി - അര ടീസ്പൂൺ
ഉലുവയും അരിയും വറുത്തു പൊടിച്ചത് - 2 ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ, കടുക്, വറ്റൽ മുളക്, കറിവേപ്പില - താളിച്ചു ചേർക്കാൻ
തയ്യാറാക്കുന്ന വിധം
ആദ്യം പുളി നല്ല ചൂട് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് മാറ്റിവയ്ക്കണം. ഇനി ഒരു മൺ ചട്ടി അടുപ്പത്തു വെച്ച് ചൂടായ ശേഷം 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, അരിഞ്ഞു വെച്ച വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർക്കാം. ഇവ നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വെച്ച ഇഞ്ചി ചേർക്കാം. പിന്നീട് പച്ച മുളക് അരിഞ്ഞത് കൂടി ചേർക്കുക. നല്ല ഗോൾഡൻ കളർ ആവുന്നത് വരെ ഇവ വഴറ്റാം. ഇനി മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് പൊടികളുടെ പച്ച മണം മാറുന്നത് വരെ വഴറ്റാം. ശേഷം പുളി നല്ല കട്ടിയായി പിഴിഞ്ഞ് എടുത്തത് ചേർത്തതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. പിന്നീട് ഒരു വലിയ കഷ്ണം ശർക്കര ചേർത്ത് കൊടുക്കണം. ഒപ്പം കറിവേപ്പിലയും കായം പൊടിയും ഉലുവ-അരി വറുത്തു പൊടിച്ചതും ചേർക്കാം. ശേഷം വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കാം.