വിഷുവിന് എളുപ്പത്തില്‍ ഒരു സേമിയ പായസം തയ്യാറാക്കാം

വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാന്‍ നല്ല ടേസ്റ്റി സേമിയ പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

സേമിയ -2 കപ്പ്
പാൽ - 2 ലിറ്റർ
പഞ്ചസാര -1/2 കിലോ
നെയ്യ് -3 സ്പൂൺ
ഏലയ്ക്കാ പൊടി -1 സ്പൂൺ
അണ്ടിപരിപ്പ് - 4 സ്പൂൺ
ഉണക്കമുന്തിരി - 4 സ്പൂൺ
തേങ്ങ കൊത്ത് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

പായസം തയ്യാറാക്കുന്നതിനായി ആദ്യം സേമിയ നല്ലതുപോലെ നെയ്യില്‍ വറുത്തെടുക്കുക. അതിനുശേഷം പാല് വെച്ച് തിളച്ചു കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാരയും സേമിയവും ചേർത്ത് കൊടുക്കുക.  വെന്തു തുടങ്ങുമ്പോൾ അതിലേക്ക് നെയ്യും കൂടി ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.  അടുത്തതായി ചെയ്യേണ്ടത് ഇതിലേയ്ക്ക് ആവശ്യത്തിന് നെയ്യിൽ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും മുന്തിരിയും കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ്. ഏറ്റവും ഒടുവില്‍ ആവശ്യത്തിന് ഏലയ്ക്കാ പൊടി കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്.

Previous Post Next Post