ആറു വയസുകാരൻ പ്രകൃതി വിരുദ്ധ പീഡനം ചെറുത്തതോടെ പകയായി; ഇക്കാര്യം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ കുളത്തില്‍ തള്ളിയിട്ടു; കുഞ്ഞ് കുളത്തില്‍ നിന്നും കയറി വരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി; തൃശ്ശൂരിലെ ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ.


മാളയില്‍ ആറു വയസുകാരനെ യുവാവ് കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

കുട്ടി പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തതാണ് പ്രതി ജോജോയെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനെ കുട്ടി എതിർത്തു. സംഭവം അമ്മയോട് പറയുമെന്നും കുഞ്ഞ് പറഞ്ഞതോടെയാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

യുകെജി വിദ്യാർത്ഥിയായ ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ വീടിൻ്റെ തൊട്ട് അയല്‍വാസിയാണ് പ്രതിയായ ജോജോ. ഇയാള്‍ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുഞ്ഞ് കുളത്തില്‍ നിന്നും കയറി വരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയില്‍ താഴ്‌ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്ബിലേക്ക് പ്രതിമാറി നിന്നു. തെരച്ചില്‍ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതിനുശേഷവും കൂസല്‍ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Previous Post Next Post