കോട്ടയം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ നേതൃത്വത്തിന്റെ പുതിയ പതിനഞ്ചംഗ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോട്ടയം കലക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ കളക്ടർ ജോൺ വി സാമുവൽ ഐഎഎസിന് മുമ്പാകെ പുതിയ അംഗങ്ങൾ സത്യവാചകം ചൊല്ലി അധികാരമേറ്റത്. റെഡ് ക്രോസ് കോട്ടയം ബ്രാഞ്ചിന്റെ ചെയർമാനായി ശ്രീ ജോബി തോമസ്, വൈസ് ചെയർമാനായി ശ്രി സുമേഷ് കെഎസ്, ട്രഷറർ ശ്രീ ഹരി പ്രസാദ്, ജനറൽ സെക്രട്ടറി ശ്രീമതി ജമീമ ടി. ജോയി എന്നിവരടങ്ങുന്ന 18 കമ്മിറ്റിയാണ് പുതിയ ഭാരവാഹികൾ. ചെയർമാൻ ഫോൺ :9847203913