സൗത്ത് ഏഷ്യയില്‍ ആദ്യം; അഭിമാനമായി വിഴിഞ്ഞം; കൂറ്റന്‍ കപ്പല്‍ എംഎസ് സി തുര്‍ക്കി നങ്കൂരമിട്ടു

തിരുവനന്തപുരം: സൗത്ത് ഏഷ്യയില്‍ ആദ്യമായി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പല്‍ 'എംഎസ് സി തുര്‍ക്കി' വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ് സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായി നിര്‍മ്മിച്ചിരിക്കുന്ന, വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ് എംഎസ്സി തുര്‍ക്കി.

ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന്‍ കപ്പല്‍ ആദ്യമായിട്ടാണ് എത്തുന്നത്, അത് വിഴിഞ്ഞമായതോടെ കേരളത്തിന്റെ യശസ്സ് ഒന്നുകൂടെ ഉയര്‍ന്നു.399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള കപ്പലിന് ഏകദേശം 24,346 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

എട്ടുമാസത്തിനുള്ളില്‍ വിഴിഞ്ഞത്തെത്തുന്ന 257ാമത്തെ കപ്പലാണ് എംഎസ് സി തുര്‍ക്കി.

Previous Post Next Post