'പയ്യെ തിന്നാൽ പനയും തിന്നാം'; ആരോ​ഗ്യത്തിന് നല്ലത് 'സ്ലോ ഈറ്റിങ്'

തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തിരക്കു കൂടുന്നതനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്.

ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സന്ദേശം അയയ്ക്കാൻ. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ലെന്നതാണ് സത്യം! വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മർദത്തിലാവുകയും ശരീരം ഫൈറ്റ് മോഡിൽ പ്രവർത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

വയറുവേദന, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് ഇത് നയിക്കാം. അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും.

പയ്യെ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ഭക്ഷണം സാവധാനത്തിൽ കഴിക്കുമ്പോള്‍ വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാൻ നിങ്ങളുടെ ശരീരത്തിന് സമയം ലഭിക്കുന്നു. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമൽ ദഹനത്തിന് അനുയോജ്യമായ അവസ്ഥയുണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Previous Post Next Post