ഇടുക്കിയില്‍ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്.


ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് മറിഞ്ഞത്

വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. കോളേജിന് തൊട്ടുമുന്നിലെ വളവില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Previous Post Next Post