ഈസ്റ്ററിന് നല്ല അടിപൊളി ബീഫ് കപ്പ ബിരിയാണി തയ്യാറാക്കാം

 

ഈസ്റ്റർ ദിനത്തിൽ കഴിക്കാൻ നല്ല ടേസ്റ്റി ബീഫ് കപ്പ ബിരിയാണി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ


കപ്പ - 500 ഗ്രാം 

ബീഫ് - 500 ഗ്രാം 

സവാള - 4 എണ്ണം 

ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ 

പച്ചമുളക്- 3

മഞ്ഞൾ പൊടി -1 ടീസ്പൂൺ

ബീഫ് മസാല പൊടി -3 ടേബിൾ സ്പൂൺ

പെരുജീരകം പൊടി -1 ടീസ്പൂൺ

ഗരം മസാല പൊടി -1 ടീസ്പൂൺ

കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ

തേങ്ങ ചിരകിയത് -1 കപ്പ്‌

തേങ്ങാ കൊത്ത് - 1/2 കപ്പ്‌

വെളിച്ചെണ്ണ - ആവിശ്യത്തിന് 

കറിവേപ്പില - ആവിശ്യത്തിന് 

മല്ലിയില - ആവിശ്യത്തിന് 

ഉപ്പ് - ആവിശ്യത്തിന്

വെള്ളം - ആവിശ്യത്തിന്


തയ്യാറാക്കുന്ന വിധം


മഞ്ഞളും ഉപ്പും ആവിശ്യത്തിന് വെള്ളവും ചേർത്ത് കപ്പ വേവിച്ച് മാറ്റി വയ്ക്കുക. ശേഷം കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച്  സവാള ചേർത്ത് നല്ലതുപോലെ വഴറ്റുക. പിന്നീട് രണ്ടായി പിളർന്ന പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ശേഷം മസാല പൊടികൾ ചേർത്ത് പച്ചമണം മാറിയതിനു ശേഷം കഴുകി വൃത്തിയാക്കി വച്ച ബീഫ് ചേർക്കുക. ഇതിലേയ്ക്ക് ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 8 വിസിൽ അടിക്കുന്ന വരെ വേവിക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചിരകിയതും തേങ്ങാ കൊത്തും കുറച്ചു കറിവേപ്പിലയും ചേർത്ത്  മൂപ്പിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് വേവിച്ച കപ്പയും തയ്യാറാക്കി വച്ച ബീഫ് മസാലയും അൽപ്പം മല്ലി ഇലയും ചേർത്ത് ചെറുത്തീയിലിട്ടു 15 മിനിറ്റോളം അടച്ചു വയ്ക്കുക. വിളമ്പുമ്പോൾ പച്ച മുളകും സവാളയും കൊത്തിയരിഞ്ഞതും കൂടി ചേർക്കാം. ഇതോടെ രുചിയൂറും ബീഫ് കപ്പ ബിരിയാണി തയ്യാർ.


Previous Post Next Post