നിർമാണത്തിലിരിക്കുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ കമ്പി മോഷ്ടിച്ച പ്രതിയെ കുമരകം പോലീസ് പിടികൂടി

നിർമാണത്തിലിരിക്കുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ കമ്പി മോഷ്ടിച്ച പ്രതിയെ കുമരകം പോലീസ് പിടികൂടി .
വിനോയ് വിശ്വനാഥ്, age 49, കുന്നത്തുകളത്തിൽ വീട്, കുമരകം എന്നയാളാണ് പിടിയിൽ ആയത്.22.04.25 രാത്രിയിലാണ് പാലത്തിന്റെ നിർമാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന 600 കിലോയോളം തൂക്കം വരുന്ന, ഉദ്ദേശം 42000.രൂപ വില വരുന്ന ഇരുമ്പ് റിംഗുകൾ മോഷണം പോയത്.കൺസ്ട്രക്ഷൻ കമ്പനിയുടെ സൈറ്റ് എഞ്ചിനീയറുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇന്ന് (27.04.25) അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post