തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു.


തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു.


ഉച്ച കഴിഞ്ഞു 1.45 ഓടെ ആണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്.


തൃശ്ശൂർ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. രാവിലെ 8.30 ഓടെ പ്രതിയുമായി പോലീസ് സംഘം പുറപ്പെട്ടു എറണാകുളത്ത് എത്തി ചോദ്യം ചെയ്ത ശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്.


മാളയിൽ ഒരു കോഴി ഫാമില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.


മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചത്.

Previous Post Next Post