ഗര്‍ഭഛിദ്രം നടത്താൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി; യുവതിയുടെ ബാഗില്‍നിന്ന് ക്ഷണക്കത്ത് കണ്ടെത്തി.


ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് കണ്ടെത്തല്‍.

ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു.

ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയയ്ക്കുകയും ചെയ്തു. യുവതിയുടെ മരണത്തിന് ഏതാനും ദിസം മുമ്ബാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തർക്കമുണ്ടായി. ഇതെല്ലാമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പോലീസ് പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

Previous Post Next Post