സൗജന്യമായി 'ഗിബ്ലി ചിത്രങ്ങള്‍' നിര്‍മ്മിക്കാം; അഞ്ച് മികച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ അറിയാം

പ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റര്‍ ഒരുക്കിയ 'ഗിബ്ലി ചിത്രങ്ങള്‍' സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി. ഗിബ്ലി ശൈലിയില്‍ പുനര്‍നിര്‍മ്മിച്ച ചിത്രങ്ങളുടെ പകര്‍പ്പവകാശത്തെയും കലാപരമായ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ജിപിടി-4ഒയിലെ ഇമേജ് എഡിറ്റര്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.

ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ നൂതനമായ ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറോ ഫോട്ടോഷോപ്പോ ആവശ്യമല്ല. ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം.

ഗ്രോക്ക്: എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍ അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രിതിയില്‍ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ദേശിക്കാം. ഈ സേവനം സൗജന്യമാണ്.

ഗൂഗിള്‍ ജെമിനി: ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടിനും ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ ടെക്‌സ്റ്റായി നല്‍കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.

പ്രിസ്മ: ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ പ്ലാറ്റ്ഫോം മൊബൈല്‍ ആപ്പായി ലഭ്യമാണ്. ഗിബ്ലി ചിത്രങ്ങള്‍ക്ക് സമാനമായി നാച്യൂറല്‍ ടെക്‌സ്ചറുകളും സ്‌ട്രോക്കുകളും ഉപയോഗപ്പെടുത്തി കൈകൊണ്ട് വരച്ച ചിത്രങ്ങളായി ഫോട്ടോകള്‍ പുനഃസൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. ഇത് സൗജന്യമായി ഉപയോഗിക്കാം.

ഫോട്ടോര്‍: വിവിധ ശൈലികളുള്ള ഗിബ്ലി എഐ ജനറ്റേര്‍ ഫീച്ചര്‍ ലഭ്യമാണ്. സൈന്‍ അപ്പ് ചെയ്യാതെ തന്നെ സൗജന്യമായി ഉപയോഗിക്കം. ഇതില്‍ ഒരു എഐ ആര്‍ട്ട് ജനറേറ്ററും കാര്‍ട്ടൂണ്‍ ഇഫക്റ്റുകളും ഉണ്ട്. ഉപയോക്താക്കള്‍ എഐ ആര്‍ട്ട് ടാബില്‍ ഫോട്ടോ അപ്ലോഡ് ചെയ്യാം

ഫ്‌ലക്‌സ്: ഈ ആപ്പ് ചിത്രങ്ങളെ ഗിബ്ലി-എസ്‌ക്യൂ സൃഷ്ടികളാക്കി മാറ്റും. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ഒരു ചിത്രം നിര്‍മ്മിച്ചെടുക്കാം. എഡിറ്റ് ചെയ്യാനും അപ്സ്‌കെയില്‍ ചെയ്യാനും ചിത്രങ്ങള്‍ വിഡിയോകളാക്കി മാറ്റാനും അനുവദിക്കുന്നു. ഫ്‌ലക്‌സ് ഓണ്‍ലൈന്‍ ടൂളിനെ സ്റ്റുഡിയോ ഗിബ്ലി എഐ സ്‌റ്റൈല്‍ എന്നാണ് പറയുന്നത്. നിരവധി എഡിറ്റിങ് ഓപ്ഷനുകളുണ്ടെങ്കിലും ഉപയോഗിക്കാന്‍ സൈന്‍ അപ്പ് ചെയ്യണം.

Previous Post Next Post