മുംബൈയിലെ കുപ്രസിദ്ധ മാല മോഷ്ടാവിനെ വെടിവച്ചു കൊന്ന് തമിഴ്നാട് പൊലീസ്. ബുധനാഴ്ചയാണ് ചെന്നൈ പൊലീസ് ജാഫർ ഇറാനിയെന്ന 28കാരനെ വെടിവച്ച് കൊന്നത്.
പൊലീസുകാർക്കെതിരെ വെടിയുതിർത്തതോടെയാണ് ഇയാളെ വെടിവച്ച് വീഴ്ത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാള്‍.
19ാം നൂറ്റാണ്ടില്‍ ഇറാനില്‍ നിന്നെത്തിയ നാടോടി സംഘം താവളമാക്കിയതിന് പിന്നാലെയാണ് ഈ മേഖല ഇറാനി ബസ്തിയെന്ന പേരില്‍ അറിയപ്പെടുന്നത്. എട്ട് പൊലീസ് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആറ് മാസം മുൻപാണ് ഇയാള്‍ മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.