കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസ് ചാനൽ വനിതാദിന പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റുമാനൂരപ്പൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മായാറാണിയ്ക്കാണ് ഈ വർഷത്തെ പുരസ്കാരം. 6-ാമത് പുരസ്കാരത്തിനാണ് ഡോ.മായാറാണി അർഹയായത്.
അദ്ധ്യാപനരംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കി പതിനായിരക്കണക്കിന് ശിഷ്യസമ്പത്തുള്ള മാതൃകാ അധ്യാപികയാണ് ഡോ. മായാറാണി. മാർച്ച് 10-ാം തീയതി ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം വിതരണം ചെയ്യും. ശ്രീമതി ലതിക സുഭാഷ്ച, ശ്രീമതി നിഷ ജോസ് കെ മാണി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.മാർച്ച് 10ന് രാവിലെ 10 മണിക്ക് ഏറ്റുമാനൂരപ്പൻ കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.
കഴിഞ്ഞ വർഷത്തെ ലൂമിനറി പുരസ്കാരം കോട്ടയം ജില്ലയിലെ 5 വനിത വിദ്യാലയങ്ങൾക്കായിരുന്നു. ഇതിനുമുൻപുള്ള വർഷങ്ങളിൽ യഥാക്രമം ജില്ലാ പഞ്ചായത്തംഗവും കെ.ഇ കോളേജ് അധ്യാപികയുമായിരുന്ന പ്രൊഫ. റോസമ്മ സോണി, മൗണ്ട് കാർമ്മൽ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ജെയിൻ, അമൃത ഹൈസ്കൂൾ മൂലവട്ടം സ്കൂളിലെ അധ്യാപികയായ ആനി സിറിയക്, എസ്.എൻ.ഡി.പി.എച്ച്.എസ് കാഞ്ഞിരം സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന മോളി ജേക്കബ്എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ