കര്‍ണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം, രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.

ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post