കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ കോട്ടയം ജില്ല എക്സൈസ് ഓഫീസിലേക്ക് കെഎസ്‌യു കോട്ടയം ജില്ല കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

 കോട്ടയം :കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ എക്സൈസ് ആഭ്യന്തര വകുപ്പുകൾ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കെ എസ് യൂ കോട്ടയം ജില്ല കമ്മറ്റി നടത്തിയ മാർച്ച്‌ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് ഡിസിസിപ്രസിഡന്റ്‌ നാട്ടകം പറഞ്ഞു.ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡണ്ട് ഗൗരിശങ്കർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് പയസ്, കെ എസ് യൂ സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ് എബ്രഹാം, സെബാസ്റ്റ്യൻ ജോയ് , പ്രിയ സി പി, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ റിച്ചി സാം, വിപിൻ അതിരമ്പുഴ, ജിതിൻ ജോർജ്,റാഷ്മാൻ മാത്യു,കെ എസ് യൂ ജില്ലാ ഭാരവാഹികളായ അഡ്വ വിഷ്ണുപ്രിയ, പാർഥിവ് സലിമോൻ,അശ്വിൻ സാബു, ആൽബി ജോൺ,, കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡന്റു മാരായ നിബിൻ ടി ജോസ്,ജയിജിൻ,മിഥുൻ,ഭാരവാഹികൾ ആയ ടി ജെ കൃഷ്ണജിത്ത്,അമീർ കെ.എസ്,കോൺഗ്രസ്‌ നേതാക്കളായ സക്കീർ ചങ്ങംമ്പള്ളി ജിതിൻ ജെയിംസ്, നിബിൻ രാജ്, തുടങ്ങിയവർ നേതൃത്വം നൽകി കെ എസ് യു കോട്ടയം ജില്ല പ്രസിഡന്റ് കെ എൻ നൈസാം ഉൾപ്പെടെ ഒൻപതോളം കെ എസ് യൂ നേതാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു
Previous Post Next Post