കോട്ടയം: തിരുനക്കര ദേശനാഥന്റെ ഉത്സവത്തിമിർപ്പിൽ മുങ്ങിയിരിക്കുകയാണ് കോട്ടയം. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.
അഞ്ചാം ഉത്സവദിനമായ ഇന്ന് രാവില ശ്രീബലി എഴുന്നള്ളിപ്പ് നടന്നു.രാവിലെ 10ന് ആനയൂട്ട് നടക്കും. 2 മുതൽ 3 വരെ ഉത്സവബലി ദർശനം നടക്കും. വൈകീട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്. കലാവേദിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ഓട്ടൻതുള്ളൽ. വൈകീട്ട് 5ന് സോപാന സംഗീതം. രാത്രി 9ന് മോഹിനിയാട്ടം. രാത്രി 10 മുതൽ കഥകളി മഹോത്സവം. ഇന്ന് അരങ്ങിൽ അവതരിപ്പിക്കുന്ന കഥകൾ കല്യാണ സൗഗന്ധികവും ദക്ഷയാഗവുമാണ്. നാലാം ഉത്സവദിനമായിരുന്ന ഇന്നലെത്തെ പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള കോട്ടയത്തെ ഇളക്കിമറിച്ചു.
മാർച്ച് 21 വെള്ളിയാഴ്ച്ച തിരുനക്കര പകൽപ്പൂരം. 22 ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. പത്മശ്രീ പെരുവനം കുട്ടൻ മാരാരും 111 ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം പൂരത്തിന് കൊഴുപ്പേകും.
