ഇന്ത്യൻ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടെന്ന് ഹൈക്കോടതി.
വ്യാജ കേസുകളുടെ എണ്ണം വർധിച്ച് വരുന്നു.
വ്യക്തിപരമായ വിദ്വേഷം തീർക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്കുമായി കേസ് കൊടുക്കുന്നവരുണ്ട്.
2014 നും 2019 നും ഇടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസിലെ തുടർ നടപടികള്‍ ജസ്റ്റിസ് എ ബദറുദ്ദീൻ റദ്ദാക്കി.
പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ മൂന്ന് വർഷമായി ബന്ധപ്പെട്ടിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ ആരോപിച്ചിരിക്കുന്ന പ്രവൃത്തികള്‍ പരസ്പര സമ്മതത്തോടെയുള്ളതാണെന്നും കോടതി പ്രസ്താവിച്ചു.