ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് മാര്‍ച്ച് 27ന് കോളജിന് അവധി നല്‍കിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും കോളജ് അധികൃതര്‍ പുറത്തുവിട്ടു. മാത്രമല്ല കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമായി ഒരു പ്രത്യേക ഫാന്‍സ് ഷോയും കോളജ് ഒരുക്കിയിട്ടുണ്ട്.
മാര്‍ച്ച് 27നാണ് എംപുരാന്‍ റിലീസ്. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എംപുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എംപുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്.
ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.