കോട്ടയം: തിരുനക്കര ദേശനാഥന്റെ ഉത്സവത്തിമിർപ്പിൽ മുങ്ങിയിരിക്കുകയാണ് കോട്ടയം. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.
മൂന്നാം ഉത്സവദിനമായ ഇന്ന് തിരുവരങ്ങിൽ കഥകളി വിളക്ക് തെളിയും. രണ്ടാം ഉത്സവദിനമായിരുന്ന ഇന്നലെ ആലപ്പുഴ ഭീമ ബ്ലൂ ഡയമൺസിന്റെ ഗാനമേള കോട്ടയം നഗരത്തെ ഇളക്കിമറിച്ചു.
മാർച്ച് 21 വെള്ളിയാഴ്ച്ച തിരുനക്കര പകൽപ്പൂരം. 22 ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. പത്മശ്രീ പെരുവനം കുട്ടൻ മാരാരും 111 ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം പൂരത്തിന് കൊഴുപ്പേകും.