അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എംപുരാന്റെ ആവേശത്തിലാണ് കേരളം. ഈ ആവേശത്തോടൊപ്പം ചേർന്നു കൊണ്ട് പുതിയ അറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. എംപുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

'അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാം, 112' എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചത്. 'അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം' എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്ററില്‍ ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും എംപുരാന്‍ എന്നെഴുതിയ അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്.

Previous Post Next Post