സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചൂട് വര്‍ധിക്കുമ്ബോഴും മൂന്നാറില്‍ തണുപ്പേറി. പ്രദേശത്തെ ഏറ്റവുംകുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മാട്ടുപ്പട്ടി ചെണ്ടുവരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തി.
മൂന്നാര്‍ ടൗണില്‍ മൂന്ന് ഡിഗ്രിയും ലക്ഷ്മി, സെവന്‍മല എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
നേരത്തെ പ്രദേശത്തെ കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഫെബ്രുവരി 13-ന് ചെണ്ടുവരയില്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ചൂട് കൂടിയെങ്കിലും തിങ്കളാഴ്ചയോടെ രണ്ട് ഡിഗ്രിയിലേക്ക് താഴുകയായിരുന്നു. പുലര്‍ച്ചയോടെ താപനില താഴ്‌ന്നെങ്കിലും പകല്‍സമയത്ത് നല്ലവെയിലാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.