ഏറ്റുമാനൂർ ഉത്സവം: അഞ്ചാം ദിനമായ ഇന്ന് മേളകുലപതി പെരുവനം സതീശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളവും വൈകീട്ട് മേജർ സെറ്റ് സ്പെഷ്യൽ പഞ്ചവാദ്യവും രാത്രിയിൽ മേജർസെറ്റ് കഥകളിയും

 


ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.


ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് (തിങ്കളാഴ്ച) രാവിലെ 7ന് ശ്രീബലി നടന്നു.  മേളകുലപതി പെരുവനം സതീശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 95ൽപ്പരം കലാകാരന്മാർ പങ്കെടുക്കും. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് തൃശ്ശൂർപൂരം മഠത്തിൽവരവ് പഞ്ചവാദ്യനായകന്മാരായ കോങ്ങാട് മധുവും ചെർപ്പുളശ്ശേരി ശിവനും ചേർന്നവടരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം.  കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 10നുള്ള മേജർസെറ്റ് കഥകളിയാണ്.  കർണശപഥം, ദക്ഷയാഗം എന്നീ രണ്ട് കഥകൾ ഇന്ന് അരങ്ങേറും.  കലാമണ്ഡലം കൃഷ്ണകുമാർ കർണ്ണനായി അരങ്ങിലെത്തും. ദക്ഷനായി കലാമണ്ഡലം ഹരിനാരായണനും വേഷം കെട്ടും.

Previous Post Next Post